ലൈംഗികക്രിയയുടെ സംവിധായക സ്ഥാനം പ്രകൃതി പുരുഷനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്നവരാണേറെയും. ആ വിശ്വാസത്തിന് സ്ത്രീ പുരുഷ ഭേദമില്ല. ദാതാവിന്റെ സ്ഥാനത്ത് ആണും സ്വീകര്‍ത്താവിന്റെ സ്ഥാനത്ത് സ്ത്രീയും. പുരുഷന്‍ കൊടുക്കുന്നു. സ്ത്രീ ഏറ്റുവാങ്ങുന്നു. വാങ്ങുന്നയാളുടെ തൃപ്തിയാണ് കൊടുക്കുന്നവന്റെ സന്തോഷം.
അതുകൊണ്ട് ലൈംഗിക കേളിയിലെ പുരുഷവിജയം പൂര്‍ണമാകുന്നത് ഒപ്പം കിടക്കുന്നവളുടെ തളര്‍ന്ന ശരീരത്തില്‍ നിന്നും സംതൃപ്തിയുടെ വിയര്‍പ്പു തുളളികള്‍ ഒഴുകിയിറങ്ങുന്പോഴാണ് കടക്കണ്ണില്‍ കത്തിയെരിഞ്ഞ വികാരം കെട്ടടങ്ങി ഇമയടയലിന്റെ ശാശ്വത ശാന്തിയിലേയ്ക്ക് അവള്‍ പതിയെ തളരുമ്പോഴാണു.
ഇവിടെയാണ് ലൈംഗിക വിദ്യകള്‍ പുരുഷന്റെ സഹായത്തിന് എത്തുന്നത്... ശരിയായ ലൈംഗികരീതികൾ പരിശീലിച്ചാല്‍ കിടപ്പറയിലെ കഥയുടെ നിറവും രുചിയും മാറും. തിരിച്ചറിയാനാവാത്ത വിധം. സ്ത്രീയുടെ സന്തോഷം മാത്രമല്ല ലക്ഷ്യം. പുരുഷന്റെ അനുഭൂതിയുടെ രസനിരപ്പുയര്‍ത്താനും സഹായകമാണ് ഈ വിദ്യകൾ.
പുരുഷന്റെ ലൈംഗിക സംതൃപ്തി സ്ഖലനവുമായി ബന്ധപ്പെട്ടതാണ്. ഒരു സ്ഖലനത്തോടെ അവന്‍ തളര്‍ന്നു പോകുന്നു. അതുവരെ സംഭരിച്ച ഊര്‍ജം മുഴുവന്‍ ചോര്‍ന്നു പോകുന്നത് പുരുഷന്റെ ദൗര്‍ബല്യമല്ല, മറിച്ച് അവന്റെ ജൈവികമായ പ്രത്യേകതയാണ് അത്. പ്രകൃതി അങ്ങനെയാണ് അവനെ സൃഷ്ടിച്ചിരിക്കുന്നത്.
പ്രകൃതി കല്‍പ്പിച്ച പരിമിതികള്‍ അതിജീവിക്കാന്‍ ശ്രമിക്കുക എന്നത് എക്കാലവും മനുഷ്യന്റെ ഹരമായിരുന്നു. ഇവിടെയും കഥ മറിച്ചല്ല. സ്ഖലനം നിയന്ത്രിച്ച് പ്രകൃതിയെ വെല്ലുവിളിക്കണം.
മന്മഥപേശികളില്‍ ആധിപത്യം
സ്ഖലനത്തെ നിയന്ത്രിക്കുന്ന പേശികളുണ്ട് നമ്മുടെ ശരീരത്തില്‍. പ്യൂബോക്കോ സൈജീസ് മസില്‍ അഥവാ പിസി മസില്‍ എന്നാണ് ഈ മസിലുകളെ പറയുക. ഇംഗ്ലീഷില്‍ പെരണിയം എന്നും പറയും. നമുക്ക് എളുപ്പത്തിന് മന്മഥ പേശി എന്നുവിളിക്കാം. നട്ടെല്ലിന്റെ അവസാന ഭാഗമായ ടെയില്‍ബോണ്‍ മുതല്‍ പ്യൂബിക് ബോണ്‍ വരെയാണ് ഈ പേശിയുടെ സ്ഥാനം. അതായത് സ്ത്രീയുടെയും പുരുഷന്റെയും നട്ടെല്ലിന്റെ അഗ്രത്തിനും ലൈംഗികാവയവങ്ങള്‍ക്കും ഇടയ്ക്കുള്ള രണ്ട് ഇഞ്ചോളം സ്ഥലം. ഈ പേശിയുടെ സങ്കോചവികാസങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് ലൈംഗിക ക്രിയയുടെ ഉന്നതങ്ങളിലെത്താം.
എങ്ങനെയെന്ന് എളുപ്പം ചോദിച്ച് തീര്‍ക്കാം. പരിശീലനം മാത്രമാണ് ഇതിന് വഴി. മൂത്രവിസര്‍ജനം നിയന്ത്രിക്കുന്നതാണ് പരിശീലനത്തിലെ ആദ്യപടി. ശ്രദ്ധ ഈ മസിലില്‍ കേന്ദ്രീകരിച്ച് അവിടെ നടക്കുന്ന സങ്കോചവികാസങ്ങള്‍ ആദ്യം മനസു കൊണ്ട് ഒപ്പിയെടുക്കണം. പിന്നീട് തലച്ചോറില്‍ നിന്ന് ബോധപൂര്‍വം പായുന്ന നിര്‍ദ്ദേശങ്ങള്‍ക്കപ്പുറം ഒരിഞ്ചു ചലിക്കാന്‍ അനുവദിക്കാത്ത വിധം നിയന്ത്രണം സ്ഥാപിച്ചെടുക്കുക. സംഭോഗവേളയില്‍ മന്മഥ പേശിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും ശ്വാസനിയന്ത്രണത്തിന്റെ ചില തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്ത് പുരുഷനും സ്ത്രീയ്ക്കും സ്വന്തം രതി മൂര്‍ച്ഛ നിയന്ത്രിയ്ക്കുക മാത്രമല്ല കൂട്ടാളിയുടെ ആനന്ദം കൂട്ടുകയും ചെയ്യാം. സ്തീ ഇത് ചെയ്യുന്പോള്‍ പുരുഷന് ലിംഗത്തില്‍ സമ്മര്‍ദ്ദം ലഭിയ്കുന്നതാണ് ഇതിന് കാരണം.
സ്വന്തം രതിമൂര്‍ച്ഛ നിയന്ത്രിയ്ക്കാമെന്നത് ഇതിന്റെ മറ്റൊരു ഫലമാണ്. ലൈഗികാവയവങ്ങളില്‍ നിന്ന് തലച്ചോറിലേയ്ക്കുള്ള സംവേദന നാഡികള്‍ മൂലാധാരം വഴിയാണ് കടന്ന് പോകുന്നത്. ഇതാണ് മന്മഥ പേശികള്‍ക്ക് പ്രാധാന്യം കിട്ടാന്‍ കാരണം. സ്ഖലനം വൈകിച്ച് സംഭോഗ വേള ദീര്‍ഘിപ്പിക്കാന്‍ പരിശീലനം കൊണ്ട് ഇനിയും പലതും ചെയ്യാന്‍ കഴിയും.
ഉന്മാദത്തിന്റെ പരകോടിയില്‍ നില്‍ക്കുന്പോള്‍ സ്വന്തം ശരീരത്തില്‍ നിന്നും ഊര്‍ന്നുപോകുന്ന ഊര്‍ജത്തിന്റെ താളം നിങ്ങളറിയുന്നുണ്ടെങ്കില്‍ അതാണ് പൂര്‍ണമായ സെക്സ് നല്‍കുന്ന പരമാനന്ദം. അത് ആസ്വദിക്കാനാവുന്ന മാനസിക നിലയില്‍ എത്തിക്കുകയാണ് പരിശീലനം കൊണ്ട് സാധ്യമാകുന്നത്.
സ്ഖലന നിയന്ത്രണംസംഭോഗം മുറുകുമ്പോൾ സ്ഖലനത്തിന് മനസും ശരീരവും ദാഹിക്കും. ഈ പ്രേരണയ്ക്ക് എളുപ്പം വഴങ്ങാതിരിക്കാന്‍ മനസിനെ പ്രാപ്തമാക്കണം. സ്ഖലനം നടക്കാതെ രതിമൂര്‍ച്ഛയുടെ സുഖമറിയാന്‍ ശരീരത്തെ പരിശീലിപ്പിക്കേണ്ടത് ആവശ്യമാണ്. ഇതിനാണ് മന്മഥ പേശികള്‍ മുറുക്കുന്നതും അയയ്ക്കുന്നതും പരിശീലിയ്ക്കേണ്ടത്.
സംഭോഗ സമയത്ത് വൃഷണങ്ങളില്‍ ഏല്‍ക്കുന്ന മര്‍ദ്ദവും സ്പര്‍ശനവും സ്ഖലനം എളുപ്പമാക്കുന്നുണ്ട്. സ്ഖലനം സംഭവിയ്ക്കുന്നത് ശുക്ലം ഉല്‍പാദിപ്പിയ്ക്കുന്ന പ്രോസ്ട്രേറ്റ് ഗ്രന്ഥിയില്‍ നിന്നാണെങ്കിലും ബീജം നല്‍കുന്നത് വൃഷണങ്ങളാണെന്നതാണ് ഇതിന് കാരണം. സ്ഖലനത്തിന് തൊട്ടുമുന്പ് വൃഷണങ്ങളെ സ്പര്‍ശന വിമുക്തമാക്കണം.
പറഞ്ഞപ്പോള്‍ പെട്ടെന്ന് തീര്‍ന്നെങ്കിലും അത്ര എളുപ്പമുളള പണിയല്ല ഇത്. എന്നാല്‍ പരിശീലനത്തിലൂടെ ഈ കഴിവ് സ്വായത്തമാക്കുന്നത് ലൈംഗികതയുടെ പൂരവിസ്മയത്തിലേയ്ക്ക് ഇരുവരെയും നയിക്കും.
വിവിധ സംഭോഗ രീതികള്‍
ഒരാളെ ഒന്നിലധികം രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കുന്നതില്‍ സംഭോഗനിലകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഇത് ഓരോരുത്തരുടെയും ശാരീരിക പ്രത്യേകതകളെയും ലൈംഗിക താല്‍പര്യത്തെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതായത് ഒരാളിന് തൃപ്തി നല്‍കുന്ന സംഭോഗനില മറ്റൊരാളിന്റെ കാര്യത്തില്‍ പരാജയപ്പെട്ടേക്കാം.
ഇരുകൂട്ടര്‍ക്കും കൂടുതല്‍ ആനന്ദം നല്‍കുന്ന ഭോഗരീതികള്‍ കണ്ടെത്തി മനസിലാക്കുക തന്നെ വേണം.
കാമസൂത്രത്തില്‍ 64 ഭോഗരീതികള്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ പലരീതികളും പലരും തങ്ങളുടെ സ്വകാര്യതയില്‍ പരീക്ഷിച്ചിട്ടുമുണ്ടാകും. ലൈംഗികയെക്കുറിച്ചുളള ഒരു തത്ത്വചിന്തയില്‍ നിന്നാണ് വ്യത്യസ്ത ഭോഗരീതികള്‍ ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു.
ഊര്‍ജവും ധാതുവും സംഭരിച്ചു നിര്‍ത്തുന്നതിലാണ് പുരുഷന്‍റെ ആരോഗ്യം കുടികൊളളുന്നത് എന്നാണ് താന്ത്രിക വിശ്വാസം. ഒരു നിലയില്‍ നിന്ന് മറ്റൊരു നിലയിലേയ്ക്ക് മാറുന്പോള്‍ ഇത് സാധ്യമാകുമത്രേ. ഇന്നൊരു രീതി നാളെ വേറൊരു രീതി എന്നല്ല, മറിച്ച് ഒന്നിലധികം സംഭോഗരീതികളിലൂടെ സ്ഖലനം സംഭവിക്കുന്ന തരത്തില്‍ ബന്ധപ്പെടാന്‍ ശീലിക്കണം.
ഒരു രീതിയില്‍ നിന്നും മറ്റൊരു രീതിയിലേയ്ക്ക് പ്രവേശിക്കുന്പോള്‍ ലൈംഗികോദ്ധാരണത്തില്‍ വ്യതിയാനമുണ്ടാകും. പുരുഷന് പലപ്പോഴും ഒന്നാം പാഠം മുതല്‍ വായിച്ചു തുടങ്ങേണ്ടി വരും. എന്നാല്‍ വാമഭാഗത്തിന്റെ ലൈംഗിക ഉണര്‍വില്‍ കാര്യമായ മാറ്റം വരികയുമില്ല.
പരിമിതി എന്ന് കരുതപ്പെടുന്ന അവസ്ഥയെ ആയുധമാക്കി വളര്‍ത്തുകയാണ് ചെയ്യുന്നത്. സംഭോഗത്തിനിടെ ശ്രദ്ധ മാറിയാല്‍ പുരുഷന്റെ ഉദ്ധാരണം താഴോട്ടു പോകും. മനപ്പൂര്‍വം ഇടവേളകള്‍ സൃഷ്ടിച്ച് സംഭോഗവേള നീട്ടിയെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്..
ശ്വാസ നിയന്ത്രണത്തിന്റെ അത്ഭുത ഫലങ്ങള്‍എല്ലാ പ്രാചീന ശാസ്ത്രങ്ങളും ശ്വാസനിയന്ത്രണത്തിന്റെ മേന്മയെക്കുറിച്ച് വാചാലമാണ്. ശ്വാസനിയന്ത്രണത്തിന് ലൈംഗിക കര്‍മ്മത്തിലും പ്രാധാന്യമേറെയാണ്.. എങ്ങനെ ശ്വസിക്കണമെന്ന് അറിയുന്നത് നിങ്ങളെയും പങ്കാളിയെയും ഒരുപോലെ ആനന്ദത്തിന്റെ കൊടുമുടിയിലെത്തിക്കും. ശ്വാസനിയന്ത്രണത്തിന്റെ വിവിധ നിലകളില്‍ത്തന്നെ രതിമൂര്‍ച്ഛയുടെ മാര്‍ഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് താന്ത്രികര്‍ പറയുന്നു.
സ്ഖലനത്തോടടുക്കുന്പോള്‍ സ്ത്രീപുരുഷന്മാരുടെ ശ്വാസഗതിയുടെ വേഗത കൂടും. അതിനിര്‍ണായകമായ ആ ഒറ്റനിമിഷത്തില്‍ ശ്വാസഗതി തന്നെ നിലയ്ക്കും. ആഴത്തില്‍ സാവധാനത്തില്‍ താളാത്മകമായി ഈ സമയത്ത് ശ്വാസഗതി ക്രമീകരിച്ചു നോക്കുക. ഫലം അന്പരപ്പിക്കുന്നതായിരിക്കും. മനസും ശരീരവും ഒരുപോലെ നിയന്ത്രിതവാസ്ഥയില്‍ പ്രവര്‍ത്തിക്കുവാന്‍ പാകപ്പെടുത്തുകയാണ് താന്ത്രിക വിദ്യ.
താന്ത്രിക മന്മഥത്തില്‍ ശരീരത്തിന്റെ ആനന്ദം വേറെ മനസിന്റേത് വേറെ എന്ന വേര്‍തിരിവില്ല. രണ്ടും ലയിച്ചു ചേര്‍ന്ന് വാക്കുകള്‍ക്കപ്പുറമായ പരമാനന്ദം അനുഭവിക്കാന്‍ താന്ത്രിക വിദ്യകള്‍ സഹായിക്കുന്നു.
ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. താന്ത്രിക മന്മഥത്തിന്റെ ആത്യന്തിക ലക്ഷ്യം രതിമൂര്‍ച്ഛയും സംഭോഗവേളയുടെ ദൈര്‍ഘ്യവുമൊന്നുമല്ല. പരസ്പരബന്ധവും വിശ്വാസവും ആദരവും വളര്‍ത്താനാണ് ഈ മാര്‍ഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ശാരീരികമായി ഇഴുകിച്ചേരുന്നതിനൊപ്പം ആത്മീയ സംഭോഗവും സാധ്യമാകണം.
തന്റെ പ്രേമത്തിന് ശരീരത്തിന്റെ പരമാണു വരെ കോരിത്തരിക്കുന്ന ആനന്ദം പകരം തരുന്ന പുരുഷനെ ഒരു സ്ത്രീയും മറക്കില്ല. അതിനായി അല്‍പം കഷ്ടപ്പെടാനും ചില കാര്യങ്ങള്‍ പരിശീലിക്കാനും സമയവും സൗകര്യവുമുണ്ടോ എന്നതാണ് ചോദ്യം .

No comments:
Post a Comment